എൽ.ഡി.എഫ് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി:


 എൽ.ഡി.എഫ് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി:

എടപ്പാൾ : വാഗ്ദാന ലംഘനത്തിൻ്റയും വികസന മുരടിപ്പിൻ്റെയും അഴിമതിയുടെ അഞ്ച് വർഷങ്ങൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിനെതിരെ എൽ.ഡി.എഫ് വട്ടം കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി.സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.ടി.സത്യൻ.സി.രാമകൃഷ്ണൻ.പ്രഭാകരൻ നടുവട്ടം. അഡ്വ.എം.ബി.ഫൈസൽ എം.എ.നവാബ്.എസ്.സുജിത്ത്.ഇ.വി.അനീഷ്.സി.രാഘവൻ. കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post