അമൃതയും, അമേയയും നാടിന്റെ അഭിമാനമെന്നു കെ ജയശങ്കർ.
സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരട്ടകളായ അമൃത അനിൽകുമാറിനും, അമേയ അനിൽകുമാറിനും കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരങ്ങൾ സമർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.പഞ്ചായത്ത് മെമ്പർ എം എ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം എം അലി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠൻ എന്നിവർ ത്രിവർണ്ണ ഷാൾ അണിയിച്ചു.ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ എം റഫീക്ക്, സോണി സക്കറിയ, ശശിധരൻ കണ്ടംപുള്ളി,ബാങ്ക് വൈസ് പ്രസിഡണ്ട് ജനാർദനൻ അതിയാരത്ത്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ വി കെ മുഹമ്മദ്, റ്റി കെ മുഹമ്മദ് കുട്ടി, സി സി സക്കറിയ, വിൽസൺ ആനപറമ്പ്, കെ എസ് സുധീഷ്,കെ കെ മുരളീധരൻ, ഉമാദേവി, രമാദേവി, k പി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.കാട്ടകാമ്പാൽ ആനപറമ്പ് കണ്ടംപുള്ളി വീട്ടിൽ അനികുമാറിന്റെയും, വിനീത അനിൽകുമാരിന്റെയും മക്കളാണ് കുന്നംകുളം ഗുഡ്ഷേപ്പേർഡ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ അമൃതയും, അമേയയും.


