"കേരളീയം 2025" കേരളപിറവി ദിനാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു .
പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 5 വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന "കേരളീയം 2025 "ന്റെ ഭാഗമാമായി പുറത്തിറക്കിയ ബ്രോഷറിന്റെ പ്രകാശന കർമ്മം കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമായ റഫീക് അഹമ്മദ് നിർവഹിച്ചു .. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ ചടങ്ങുകളിൽ പങ്കെടുത്തു. കേരളീയം 2025 ൽ ആദരവ് , കേരളപ്പിറവി ക്വിസ് മത്സരം,വൃക്ഷ തൈ കൈമാറ്റം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം, വിട പറയാം ലഹരിയോട് സന്ദേശവും പ്രതിജ്ഞയും സംഘടിപ്പിക്കും -


