കുന്നംകുളം:മൂന്നുദിവസമായി കുന്നംകുളത്ത് നടന്ന തൃശ്ശൂർ ജില്ലാ കായികമേളയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയ്ക്ക് കിരീടം. 183 പോയിന്റ് നേടിയാണ് തൃശൂർ ഈസ്റ്റ് ജില്ലാ കായികമേളയുടെ കിരീടം നിലനിർത്തിയത്. ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനവും(173.5) ചാവക്കാട് മൂന്നാം സ്ഥാനവും (116) നേടി. സ്കൂളുകളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ (68 പോയിന്റ്) ചാമ്പ്യന്മാരായി. ആളൂർ ആർ എം എച്ച് എസി നാണ്(63 പോയിന്റ് ) രണ്ടാം സ്ഥാനം.
തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയിൽ തൃശ്ശൂർ ഈസ്റ്റിന് കിരീടം
byWELL NEWS
•
0


