മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതി വടക്കേക്കാട് പോലീസിന്റെ പിടിയിൽ


 വടക്കേക്കാട്:മുക്കുവണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അകലാട് മൂന്നയിനി സ്വദേശി ചെറുനമ്പി വീട്ടിൽ 35 വയസ്സുള്ള ഇസ്ഹാക്കിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 4 മുതൽ ഓഗസ്റ്റ് 13 വരെ മൂന്നിനിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പലതവണകളായി സ്വർണ്ണവള പണയം വെച്ച് 5,58,700 രൂപയാണ് പ്രതികൾ തട്ടിയത്. സംഭവത്തെ തുടർന്ന് ധനകാര്യ സ്ഥാപനത്തിലെ മാനേജർ വടക്കേക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂട്ടുപ്രതികളായ ഷജീന, ഹംസക്കുട്ടി, കബീർ,ഹനീഫ,ഇർഫാദ് അഫ്സൽ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഒന്നാം പ്രതിയെ മലപ്പുറം തിരൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ ബാബു, ഗോപി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷിജു, രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ അർജുൻ, റിജിൻ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post