എരുമപ്പെട്ടി ആദൂരിലെ നാല് വയസുകാരന്റെ മരണം പേനയുടെ മൂടി വിഴുങ്ങിയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.

എരുമപ്പെട്ടി: കളിക്കുന്നതിനിടയിൽ പേനയുടെ പുറക് വശത്തെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു.ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വീടിന്റെ ഉമ്മറത്തിരുന്ന് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടയിൽ പേനയുടെ പുറക് വശത്തെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു എന്ന് കരുതുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉമ്മറത്ത് വന്ന് നോക്കിയപ്പോഴാണ് ശ്വാസം കിട്ടാതെ പിടയുന്നത് വീട്ടുകാർ കണ്ടത്. അൽപ്പ സമയത്തിനുളളിൽ കുട്ടി അബോധാവസ്ഥയിലായി.വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ പന്നിത്തടം അൽ അമീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേനയുടെ ചെറിയ മൂടി ശ്വാസ നാളത്തിൽ കുരുങ്ങിയായിരുന്നു മരണം.

Post a Comment

Previous Post Next Post