ലഹരിക്കെതിരെ സേ നോ ടു ഡ്രഗ്സ് നടത്തം.ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശവുമായി സേ നോ ടു ഡ്രഗ്സ് നടത്തം ഒക്ടോബർ 24 ന് വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും
തിരൂർ പോലീസ് സ്റ്റേഷൻ, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ, തിരൂർ കടലോര ജാഗ്രത സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവൽക്കരണ പരിപാടി നടക്കുന്നത്.
രാവിലെ 8 മണിക്ക് ആശാൻപടിയിൽ നിന്നാരംഭിക്കുന്ന നടത്തം കൂട്ടായിയിൽ സമാപിക്കും.
തിരൂർ ഡി വൈ എസ് പി . എ . ജെ ജോൺസൺ ഉദ്ഘാടനം ചെയ്യും.


