എടപ്പാൾ: കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റും സ്മൈൽ ഫ്യൂച്ചർ അസംബ്ലിയും തുടർന്ന് വിദ്യാർത്ഥികളുടെ കലാജാഥയും നടന്നു.
ഞായറാഴ്ച മാണൂർ മനാറുൽ ഹുദയിൽ വച്ച് നടന്ന സംഗമം എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് എം. അബ്ദുൽ ഹയ്യ് അഹ്സനി അധ്യക്ഷത വഹിച്ചു.
എസ്.ജെ.യം. നന്നംമുക്ക് റെയിഞ്ച് പ്രസിഡണ്ട് ബശീർ സഖാഫി മാണൂർ പതാക ഉയർത്തി. എക്സിക്യൂട്ടീവ് എസ്.എസ്.എഫ് കേരളയിലെ സാദിഖ് അഹ്സനി പെരുമുഖം, സുഹൈൽ ഫാളിലി തിരൂരങ്ങാടി, ഷിയാസ് അശ്റഫി, അബ്ദുല്ലത്തീഫ് നിസാമി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് തണ്ടിലം സ്വാഗതവും സ്മാർട്ട് കോർ സെക്രട്ടറി അബൂബക്കർ ഹിഷാമി നന്ദിയും പറഞ്ഞു.


