ചാലിശ്ശേരി: ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് മുഴുവൻ വിളക്കിന്റെ “വിളക്ക് കുറിക്കൽ” ചടങ്ങ് ഭക്തിപൂർവ്വം നടന്നു. 2025 നവംബർ 29-ന് ശനിയാഴ്ച നടക്കാനിരിക്കുന്ന അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച്, തുലാം ഒന്നാം തീയതി ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ വച്ചായിരുന്നു ചടങ്ങ്.ഇത്തവണത്തെ വിളക്ക് പാർട്ടി അകമല ശ്രീധർമ്മശാസ്താ വിളക്ക് സംഘമാണ്. ചടങ്ങിൽ മുലയംപറമ്പത്ത് കാവ് വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്, പ്രസിഡന്റ് കുട്ടൻ, സെക്രട്ടറി ഭാസ്കരൻ ആലിക്കര, ട്രഷറർ പി. സി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.