വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നു.


 പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

Post a Comment

Previous Post Next Post