കോക്കൂർ എഎം എൽ പി സ്കൂളിൽ പുകയിലവിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി.


 കോക്കൂർ എഎം എൽ പി സ്കൂളിൽ പുകയിലവിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി.

കോക്കൂർ: എഎംഎൽ പി സ്കൂളിൽ പുകയിലവിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും അമീബിക് മസ്‌തിഷ്കജ്വര ബോധവൽക്കരണ ക്ലാസും ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡoഗവുമായ കെ.വി. ഷെഹീർ ഉദ്ഘാടനം ചെയ്തു.ബിആർസിയിൽ നിന്ന് സ്കൂളിനനുവദിച്ച അത്‌ലറ്റിക് കിറ്റ് പ്രസിഡൻ്റിൽ നിന്ന് പ്രഥമാധ്യാപിക സി. ബേബി ചാക്കോയും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.യു.കെ. അർജുൻ അധ്യക്ഷത വഹിച്ചു.ആലങ്കോട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജിനി ജേക്കബ്, ടി.വി. അരുൺ എന്നിവർ അമീബിക് മസ്‌തിഷ്ക്കജ്വര ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. 

എസ് ആർജി കൺവീനർ പി. ഷീജ, വി.വി. പ്രശാന്തി, കെ.എച്ച്. ഫൗസിയ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post