തവനൂർവൃദ്ധസദനത്തിൽ മനുഷ്യത്വത്തിന്റെ നല്ല പാഠങ്ങൾ പകർന്ന് എൻ.എസ്.എസ് വിദ്യാർത്ഥിനികൾ
ചങ്ങരംകുളം:
പാവിട്ടപ്പുറംഅസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർഥിനികളാണ് മനുഷ്യതത്വത്തിൻ്റെ നല്ല പാഠങ്ങൾ പകർന്ന് തവനൂർ വൃദ്ധസധനം സന്ദർശിച്ചു.. വൃദ്ധ സദനത്തിലെ അന്തേവാസികളും , വിദ്യാർത്ഥികളും ചേർന്ന് സംഗീതത്തിൻ്റെ നാദത്തിൽ ചിരിയും , അനുഭവങ്ങളും ജീവിത പാഠങ്ങളും പങ്കുവെച്ചു
വളരുന്ന തലമുറയുടെ സ്നേഹത്തിൻ്റെ കരുതലായി സഹായധനവുംകൈ മാറി
വൃദ്ധ സദനത്തിന്റെ പരിസരം വൃത്തിയാക്കി സാമൂഹ്യബോധത്തിൻ്റെ ഉത്തരവാദിത്തം നിറവേറ്റിയത് എൻഎസ്എസ് യൂണിറ്റിൻ്റെ നല്ല പാഠങ്ങളായി. പരിപാടിയ്ക്ക് എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസർ സജ്‌ന എസ്, സുമിത ടി. എസ്, അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി


