ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃത്താല മേഖലാ സമ്മേളനം സമാപിച്ചു.


 ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃത്താല മേഖലാ സമ്മേളനം സമാപിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) തൃത്താല മേഖലാ സമ്മേളനം കൂറ്റനാട് വാവനൂരിൽ നടന്നു.സുനിൽ കുഴൂരിന്റെ പതാകവന്ദനത്തോടെ സമ്മേളനാധ്യക്ഷൻ പതാക ഉയർത്തിമുതിർന്ന മാധ്യമപ്രവർത്തകനും കെ.എം പി.യു തൃത്താല മേഖല പ്രസിഡൻ്റും സാഹിത്യകാരനുമായ ടി.വി.എം. അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിത്രംഫോട്ടോഗ്രാഫി ക്ലബ് മേഖലാതലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് സാക്ഷ്യപത്രവും മൊമെന്റോയും ക്യാഷ് പ്രൈസും വിതരണവും നടത്തി.ഷംനാദ് മട്ടായ അധ്യക്ഷനായി.അംഗങ്ങളുടെ മക്കളിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. തനീഷ് എടത്തറ, ജയറാം വാഴക്കുന്നം, ലത്തീഫ് കെ., ഹനീഫ പാട്ടാമ്പി, സുഭാഷ് കീഴായൂർ , ഗിരീഷ് ആലൂർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:എന്നിവർ പ്രസംഗിച്ചു.സനൂപ് കുമ്പിടി , രജ്ഞിത് മണ്ണിൽ , അനൂപ് എന്നിവർ പ്രവർത്തന റിപ്പോർട്ട് , വരവ് -ചിലവ് കണക്ക് , അനുശോചന പ്രമേയം എന്നിവ അവതരിപ്പിച്ചു. ഭാരവാഹികളായികെ.വി. വിശ്വനാഥൻ കൂറ്റനാട് (പ്രസിഡന്റ്), രഞ്ജിത് മണ്ണിൽ (സെക്രട്ടറി), ഷാജി സഫ (വൈസ് പ്രസിഡണ്ട്), ഗിരീഷ് ഗ്രീൻ (ജോയിന്റ് സെക്രട്ടറി), സനൂപ് കുമ്പിടി (ഖജാഞ്ചി), അനൂപ് അമേസ് (പി.ആർ.ഒ). എന്നിവരെ തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post