ഭാരതീയ ജനതാ പാർട്ടി തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംരക്ഷണ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി തൃത്താല മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ വി മനോജ് ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗൺസിൽ അംഗം വി രാമൻകുട്ടി, തൃത്താല മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ പി രാജൻ, കെ കൃഷ്ണദാസ്, സെക്രട്ടറികെ പി ജയശങ്കർ,കർഷകമോർച്ച തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ സി വിശ്വംഭരൻ ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡൻറ് വി ബി മുരളിധരൻ, തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ എസ് സനൂപ് സ്വാഗതവും വൈസ് പ്രസ്ഡൻ്റ് കെ പി രജിത്ത് നന്ദിയും പറഞ്ഞു


