കടവല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി പി.കെ ദേവദാസ് ചുമതലയേറ്റു


 കടവല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി പി.കെ ദേവദാസ് ചുമതലയേറ്റു. ജില്ലാ കമ്മിറ്റി ഓഫീസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായാ എം.പി വിൻസൻ്റ് , ജോസ് വള്ളൂർ, അനിൽ അക്കര എന്നിവരടങ്ങുന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ദേവദാസിനെ പുതിയ പ്രസിഡൻ്റായി ജില്ലാ നേതൃത്വം നിയമിച്ചത്. ഡി.സി.സി.യിൽ വെച്ച് പ്രസിഡൻ്റ് ജോസഫ് ടാജറ്റ് നിയമന ഉത്തരവ് കൈമാറി. നിലവിൽ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ആണ് ദേവദാസ്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലിമെൻ്റ് ഡെലിഗേറ്റ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പാർട്ടി-പാർലിമെൻ്ററി പോസ്റ്റുകൾ വഹിച്ചിട്ടുള്ള ദേവദാസ് മികച്ച സംഘാടകനാണ്.



Post a Comment

Previous Post Next Post