കേരള പ്രവാസി സംഘം നാഗലശ്ശേരി മേഖലാ സമ്മേളനം നടത്തി.
കറ്റനാട് ജനകീയ കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.വി. നബീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻ്റ് രവികുന്നത്ത് അധ്യക്ഷനായി.സെക്രട്ടറി ഷൗക്കത്ത് പിലാക്കാട്ടിരി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. സുബ്രഹ്മണ്യൻ, ടി. എ. ലക്ഷ്മണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. മേഖലയിലെ മുതിർന്ന പ്രവാസി സംഘം പ്രവർത്തകരെ ആദരിച്ചു.പുvതിയ ഭാരവാഹികളായി പി. എ. അബ്ദുൽ ഹമീദ് (സെക്രട്ടറി), രവികുന്നത്ത് (പ്രസിഡന്റ്), ഷൗക്കത്ത് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. പി. എ. അബ്ദുൽ ഹമീദ് നന്ദി പറഞ്ഞു


