പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെത്രിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി.
ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിൽ ഗൈഡ്സും റേഞ്ചർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി.വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമൂഹ ബോധവൽക്കരണത്തിനുമുള്ള ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രവർത്തനങ്ങളും നടന്നു.ദേശീയോദ്ഗ്രഥനം, ഫസ്റ്റ് എയ്ഡ്, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലെ ക്ലാസുകൾ കുട്ടികൾക്ക് നവ്യാനുഭവമായി. വ്യത്യസ്ത കലാപരിപാടികൾക്കും സംഘാടക പ്രവർത്തനങ്ങൾക്കും ക്യാമ്പിൽ പ്രാധാന്യം നൽകി.മൂന്ന് ദിവസങ്ങളിലായി നടന്ന സഹവാസം കുട്ടികളിൽ കൂട്ടായ്മയും ആത്മവിശ്വാസവും വളർത്തിത്രിദിന ക്യാമ്പ് അസ്സബാഹ് ട്രസ്റ്റ് ചെയർമാൻ കെ.പി. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ, അസ്സബാഹ് എഡ്യൂക്കേഷണൽ കോംപ്ലക്സ് സെക്രട്ടറി ഹമീദ് മാസ്റ്റർ, പ്രസിഡന്റ് എം.വി. ബഷീർ, അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൽ ഹസീബ് മദനി, എൽ.എ. സെക്രട്ടറി മഹേശ്വരി ടീച്ചർ, ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്., റേഞ്ചർ ലീഡർ സുവിത കെ., കരിയർ ഗൈഡൻസ് സ്റ്റേറ്റ് ഫാക്കൽറ്റി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.


