മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും നടത്തി.
ചങ്ങരംകുളം -കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലത്തേരി നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോക്യുമെന്ററി ഷോർട്ട് ഫിലിം പ്രദർശനവും പുരസ്ക്കാര വിതരണവും നടത്തി. കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ അനുസ്മരണ പ്രഭാഷണവും പുരസ്ക്കാര വിതരണവും നിർവ്വഹിച്ചു. ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.മുഹമ്മത് കുട്ടി,നിഖിൽ പ്രഭ,സജിത്ത് എം.എൻ, ദിനേശ് വന്നേരി എന്നിവർ സംസാരിച്ചു.വി. മോഹനകൃഷ്ണൻ സ്വാഗതവും പി.ബി.ഷീല നന്ദിയും പ്രകാശിപ്പിച്ചു



