ചങ്ങരംകുളം:പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചങ്ങരംകുളം മണ്ഡലംതല കുടുംബ സൗഹൃദ സദസ്സ് അസ്സബാഹ് കോളേജിൽ നടന്നു.
സദസ്സ് കെ.എൻ.എം സംസ്ഥാന ഭരണ സമിതി അംഗം പി.പി.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് പന്താവൂർ അധ്യക്ഷനായി.
അബ്ദുൽ മജീദ് സുഹ്‌രി, അൻവർ സാദിക്ക് പൊന്നാനി, പി.ഐ. മുജീബ്, എം. ഫസീല, സി.ഐ. ഷീജ, കെ. അബ്ദുൽ ഹമീദ്, വി. മുഹമ്മുണ്ണി ഹാജി എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി


