കാട്ടകാമ്പാലിൽ യുവാവ് മരിച്ച നിലയിൽ

കുന്നംകുളം: കാട്ടാകാമ്പൽ സ്വദേശി നടുവിൽ പാട്ട് വീട്ടിൽ രത്നാകരന്റെ മകൻ 29 വയസ്സുള്ള എൻ.ആർ. രാഹുൽ കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിക്കും ഞായറാഴ്ച രാവിലെ ഏഴരക്കും ഇടയിലുള്ള സമയത്താണ് യുവാവ് ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലെ ഫാനിൽ ഷാളിൽ കെട്ടിത്തുങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കെട്ടഴിച്ച മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post