കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റും, ദീർഘകാലം പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന, അന്തരിച്ച കഥാകൃത്ത് സി വി ശ്രീരാമനെ അനുസ്മരിച്ചു.


 കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റും, ദീർഘകാലം പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന, അന്തരിച്ച കഥാകൃത്ത് സി വി ശ്രീരാമനെ അനുസ്മരിച്ചു.

സി വി ശ്രീരാമൻ്റെ 18-ാമത് ചരമ വാർഷിക ദിനത്തിൽ കൊങ്ങണൂർ സി വി ശ്രീരാമൻ സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസ്ഥാന എസ് സി എസ് ടി കമ്മീഷൻ അംഗം പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.

തുടർന്ന് സി വിയുടെ കൊങ്ങണൂരിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചേർന്ന് പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണത്തിൽ ചലച്ചിത്ര നടനും ബന്ധുവുമായ വി കെ ശ്രീരാമൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം എം എൻ സത്യൻ, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമകൃഷ്ണൻ, സി ജി രഘുനാഥ്, കെ എം നാരായണൻ, അഖില മുകേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post