കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ ഗതാഗത നിയന്ത്രണത്തിനായി കുമരനല്ലൂർ സ്കൂൾ പ്രോഗ്രസ് ഓർഗനൈസ് ടീമിന്റെ നേതൃത്വത്തിൽ ഡിവൈഡർ സ്ഥാപിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പൊന്നാനി പാലക്കാട് റൂട്ടിൽ ഏറ്റവും തിരക്കേറിയ ഒരു പ്രദേശമാണ് കുമരനല്ലൂർ. സ്കൂളുകൾ, മദ്രസ, പഞ്ചായത്തോഫീസ്, വിഇഒ ഓഫീസ്, രജിസ്ട്രേഷൻ ഓഫീസ്, കൃഷിഭവൻ, ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളുള്ള പ്രദേശത്ത് റോഡിൽ വലിയ തിരക്കനുഭവപ്പെടാറുണ്ട്. സ്പോട്ട് ക്ലബ് പ്രസിഡന്റ് നൂറുൽ അമീൻ അധ്യക്ഷനായി. കെ.വി. ഷാഹുൽ, കെ. ഹംസ, ടി. ഖാലിദ്, പി.ടി. റഷീദ്, കെ.കെ. ഷമീർ, വി. സൈനുദീൻ, വി.കെ. മമ്മു, സി. കരീം, കെ. വേണു ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
കുമരനല്ലൂർ ഹൈസ്‌കൂളിന് മുൻഭാഗത്ത് റോഡിൽ ഡിവൈഡർ സ്ഥാപിച്ചു
byWELL NEWS
•
0



