വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെത്തിയ ബാബു എം പാലിശ്ശേരി മികച്ച നിയമ സഭാ സാമാജികനായിയുന്നു എന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ


 വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെത്തിയ ബാബു എം പാലിശ്ശേരി മികച്ച നിയമ സഭാ സാമാജികനായിയുന്നു എന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അന്തരിച്ച കുന്നംകുളം മുൻ MLA ബാബു എം പാലിശേരിയുടെ കൊരട്ടിക്കരയിലെ വീട്ടിലെത്തിയ സ്പിക്കർ നിയമസഭയുടെ അനുശോചനം അറിയിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ട്രേ ഡ് യൂണിയൻ രംഗത്തും, സംഘടനാ പ്രവർത്തനങ്ങളിലും ബാബു നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.ബുധനാഴ്ച രാവിലെ 9.30 ന് പാലിശേരിയുടെ വീട്ടിലെത്തിയ സ്പീക്കറെ ബബുവിൻ്റെ സഹോദരനും സി.പി.ഐ .എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ എം.ബാലാജി , ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാലിശേരിയുടെ ഛായ ചിത്രത്തിൽ പ്രണാമമർപ്പിച്ച ഷംസീർ ബാബുവിൻ്റെ സഹധർമ്മിണി ഇന്ദിര, മക്കളായ അശ്വതി, അഖിൽ, മരുമകൻ ശ്രീജിത്ത്, ഭാര്യാ സഹോദരൻ രാജൻ എന്നിവരെ തൻ്റേയും കേരള നിയമ സഭയുടേയും അനുശോചനം അറിയിച്ചു. കുടുംബ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സ്പീക്കർ ചായകുടിച്ചതിനു ശേഷം വർഷങ്ങളായി ബാബുവിൻ്റെ ഡ്രൈവറും വിശ്വസ്തനുമായിരുന്ന രനീഷിനേയും അശ്വസിപ്പിച്ചാണ് മടങ്ങിയത്.

Post a Comment

Previous Post Next Post