കുന്നംകുളത്ത് വികസന സദസ്സ് ഇന്ന് രണ്ടിന്
ക്ഷേമ പ്രവർത്തനങ്ങൾ തികച്ചും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയതിൻ്റെ ചാരിതാർത്ഥ്യത്തിൽ കുന്നംകുളം നഗരസഭ വികസന സദസ്സ് സംഘടിപ്പിക്കുന്നു.. വിവിധ നേട്ടങ്ങളെ മുൻനിർത്തി, സമൂഹത്തിലെ ഏവരേയും ഉൾക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന നഗരസഭയുടെ വികസന സദസ്സ് ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുന്നംകുളം ടൗൺഹാളിൽ വച്ചാണ് നടത്തുന്നത്.കുന്നംകുളം എം എൽ എ എ.സി.മൊയ്‌തീൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സീത രവിന്ദ്രൻ അധ്യക്ഷത വഹിക്കും.വി കെ ശ്രീരാമൻ,ടി കെ വാസു,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ,ടി ഡി രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും


