പുഴയിൽ നീന്താനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു.


 പുഴയിൽ നീന്താനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു. തൃത്താല പരുതൂർ മുടപ്പക്കാട് സ്വദേശി തോട്ടത്തിൽ നാസറിന്റെ മകൻ അൻഷാദ് (18) ആണ് മരിച്ചത്. വീടിന് സമീപത്തെ ഭാരതപ്പുഴയിലെ മരുതിങ്ങൽ കടവിൽ വച്ചായിരുന്നു അപകടം. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം പുഴയിലെത്തിയ അൻഷാദ് വെള്ളത്തിൽ നീന്താനിറങ്ങുകയായിരുന്നു. നീന്തലിനിടെ കൈ കുഴഞ്ഞതോടെ പുഴയിൽ മുങ്ങിത്താഴ്ന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളത്തിനടിയിൽ നിന്നും അൻഷാദിനെ കണ്ടെത്താനിയില്ല. തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ദ്‌ധരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ നാലരയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post