ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ ശ്രീചക്ര പൂജ നടന്നു.
ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ആഞ്ഞം മധുസൂദനൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.ശ്രീചക്ര പൂജയ്ക്ക് ശേഷം ഭക്തർക്ക് ക്ഷേത്ര സന്നിധിയിൽ നിന്നും പൂജിച്ച ശ്രീചക്രം ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരം നമ്പൂതിരിപ്പാട് (ഉണ്ണി നമ്പൂതിരി) വിതരണം ചെയ്തു. തൃത്താല ശ്രീനി പൊതുവാളുടെ നേതൃത്വത്തിൽ അഷ്ടപതിയും അരങ്ങേറി. എക്സിക്യൂട്ടീവ് ഓഫീസർ ജി.അനിൽ നേതൃത്വം നൽകി.


