പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 125-ാം ശിലാസ്ഥാപന പെരുന്നാളിന് വെള്ളിയാഴ്ച കൊടിയേറും.
നവംബർ 7-ന് വെള്ളിയാഴ്ച രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പെരുന്നാൾ കൊടിയേറ്റം നടക്കും
നവംബർ 13, 14 വ്യാഴം , വെള്ളി തീയതികളിലായാണ് പെരുന്നാൾ ആഘോഷം. പെരുന്നാൾ ശുശ്രൂഷകൾക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിക്കും.



