ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല


 പാലക്കാട്: ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാരില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മണന്റെ മൃതദേഹമാണ് രാവിലെ കുളത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 6 മണി മുതലാണ് 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്.ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് രാമനും ലക്ഷ്മണനും. കാണാതായ ഇരുവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഒരു കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതായ സഹോദരനായി തിരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post