കേരളപ്പിറവി വാരാചരണം തൃത്താല കെ.ബി.എം എം.എച്ച്.എസ്.എസ്.ൽ സംഘടിപ്പിച്ചു
തൃത്താല:കേരളീയം-2025 ,കേരള പിറവി യുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 6 വരെ സംഘടിപ്പിക്കുന്ന പദ്ധതിയുടെ തൃത്താല ഡോ കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകളുടെ ഓദ്യോഗിക ഉദ്ഘാടനം പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി നിർവ്വഹിച്ചു .സ്കൂൾ പ്രധാനാധ്യാപകൻ ആർ.രാജേഷ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷ തൈ കൈമാറ്റം പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് നിർവ്വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സലീന വർഗീസ്, പി.ടി.എ. പ്രസിഡന്റ് എ.കെ.ഷംസുദ്ദീൻ, എം ലക്ഷ്മിബായ് ' പി എ റഹ്മത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കേരളപ്പിറവി ക്വിസ് മത്സര വിജയികളായ അദ്ന റഷീദ , ഐഷ റിസ, ഫാത്തിമ സിയ തുടങ്ങിയവർക്ക് മെമെന്റോയും വൃക്ഷ തൈകളും സമ്മാനമായി നൽകി."എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം","വിട പറയാം ലഹരിയോട്" സന്ദേശവും പ്രതിജ്ഞയും ചൊല്ലി.


