കളഞ്ഞു കിട്ടിയ 25,000 രൂപയും പാസ്പോർട്ടും അടങ്ങിയ പേഴ്‌് ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി


 കളഞ്ഞു കിട്ടിയ 25,000 രൂപയും പാസ്പോർട്ടും അടങ്ങിയ പേഴ്‌് ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി . ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കോഴിക്കോട് നിന്നും എത്തിയ ഷിമ്മി ഗണേഷ് എന്ന യുവതിയുടെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. യുവതി പോലീസിൽ പരാതി നൽകിയിരുന്നു. മുരളീകൃഷ്‌ണ ഹോട്ടലിലെ തൊഴിലാളിയായ സുരേന്ദ്രന് പേഴ്സ് കിട്ടുകയും ഉടമ തിരക്കി വരാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഏൽപ്പിക്കുകയായിരുന്നു. ഉടനെ ഉടമസ്ഥയെ വിളിച്ചറിയിക്കുകയും പേഴ്‌സ് കൈമാറുകയും ചെയ്തു.

Post a Comment

Previous Post Next Post