ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഷഷ്‌ഠി വിളക്ക് തെളിഞ്ഞു.


 ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഷഷ്‌ഠി വിളക്ക് തെളിഞ്ഞു. അഷ്ടമി വിളക്കായ വെള്ളിയാഴ്ച മുതൽ സ്വർണ്ണ കോലം എഴുന്നള്ളിക്കും. മാണിക്കത്ത് ചന്ദ്രശേഖരമേനോന്റെ വകയായാണ് ഷഷ്‌ഠി വിളക്ക് ആഘോഷിച്ചത്. പുരാതനകാലം മുതലേ ഉള്ള വിളക്കാണിത്. മാണിക്കത്ത് തറവാടിന് ക്ഷേത്രത്തിന്റെറെ ഉടമയായിരുന്ന സാമൂതിരി രാജവംശവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. രാത്രി ഇടക്ക, നാഗസ്വര മേളത്തിൻ്റെ അകമ്പടിയിൽ വിളക്കെഴുന്നള്ളിപ്പ് നടന്നു. ഏകാദശിയുടെ ഭാഗമായി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോത്സവ വേദിയിലെ സ്പെഷ്യൽ കച്ചേരികൾ സമാപിച്ചു.

Post a Comment

Previous Post Next Post