കുന്നംകുളം നഗരസഭ മുൻ കൗൺസിലർ, യേശുദാസ് റോഡ് അബ്രയിൽ ഹൗസിൽ പരേതനായ ഡോ. കുരുവിളയുടെ മകൻ ഉല്ലാസ് അമ്പ്രയിൽ ( 78)അന്തരിച്ചു.
സംസ്കാരം നാളെ (ചൊവ്വാഴ്ച) 3 മണിക്ക് ആർത്താറ്റ് സെൻ്റ്മേരിസ് കത്തീഡ്രൽ പള്ളിയിൽ.
വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലർ, തലപ്പിള്ളി താലൂക്ക് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡണ്ട്, കുന്നംകുളം ടൗൺ ഡവലപ്പ്‌മെന്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ,
എൻ.സി.പി ജില്ലാ നിർവ്വാഹക സമിതി അംഗം, കുന്നംകുളം ബ്ലോക്ക് സെക്രട്ടറി, ബ്ലോക്ക് പ്രസിഡണ്ട്, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കുന്നംകുളം ബ്ലോക്ക് പ്രസിഡണ്ട്, നാഷണലിസ്റ്റ് കർഷക കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട്, സോമിൽ ഓണേഴ്‌സ് അസോസിയേഷൻ തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട്, കേരള പ്രവാസി അസോസിയേഷൻ കുന്നംകുളം ഏരിയ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി മുൻ ഗവേണിംഗ് സെക്രട്ടറിയായിരുന്നു., കുന്നംകുളം വൈ.എം.സി.എ ഡയറക്ടർ, കുന്നംകുളം നടുപ്പന്തി എം.ജെ.ഡി. സ്‌കൂൾ ഡയറക്ടർ, ആർത്താറ്റ് സെൻ്റ് മേരീസ് ഐ.ടി.സി ഡയറക്ടർ, സെന്റ് തോമസ് കിഴക്കേ പുത്തൻ പള്ളി ട്രസ്റ്റി, ആർത്താറ്റ് കുന്നംകുളം മഹാ ഇടവക മാനേജിംഗ് കമ്മിറ്റി അംഗം, സെൻ്റ്. ജോസഫ് സോമിൽ സ്ഥാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജീന.മക്കൾ: തോമസ്.യു. അമ്പ്രയിൽ, അഡ്വ.എൽസ യു. അമ്പയിൽ( എൻ വൈ സി സംസ്ഥാന വൈസ് പ്രസിഡന്റ് ), ജോർജ് യു അമ്പ്രയിൽ (എൻജിനീയർ).മരുമകൾ : റുമ ജോർജ്( അൻസാർ ഇംഗ്ലീഷ് സ്കൂൾ ).


