പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാന പാത കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ സ്കൂട്ടർ യാത്രികനെ പരിക്കേറ്റു. കല്ലുംപുറം സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ വിൽസനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്.
ഇട റോഡിൽ നിന്ന് ക്രോസ് ചെയ്യുന്നതിനിടെ ചങ്ങരംകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുക യായിരുന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിൽസനെ ഇടിച്ച കാറിൽ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൽ സ്കൂട്ടറിനെ കേടുപാടുകൾ സംഭവിച്ചു.


