കൂറ്റനാട്: മുൻ പ്രധാനമന്ത്രി ശ്രിമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനതൊടനുബന്ധിച്ചു കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.കൂറ്റനാട് രാജീവ് ഭവനിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി നിർവ്വഹക സമിതി അംഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും വനിതാ ശാക്തീകരണത്തിലും ഇന്ദിരാ ഗാന്ധി കാട്ടിയ ദൃഢനിശ്ചയം രാജ്യത്തിന് പ്രചോദനമായതായും, അവരുടെ ഭരണകാലം ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവായിരുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ സി വി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി പി മാധവദാസ്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ ഷംസുദ്ധീൻ, മണ്ഡലം മുരളി മൂത്താട്ട്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ കെ പി എം ഷെറീഫ്, രവി മരാത്ത്, മുഹമ്മദ് മനോജ്, ഉണ്ണികൃഷ്ണൻ, കാസിം, സൈതാലി തുടങ്ങിയവർ സംസാരിച്ചു


