തിരൂർ സബ് ഡിവിഷൻ പോലീസ് പരിധിയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു.
തിരൂർ സബ് ഡിവിഷൻ പോലീസ് പരിധിയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ പ്രതിനിധികളുടേയും സ്കൂൾ പ്രതിനിധികളുടേയും യോഗം തിരൂർ കോരങ്ങത്ത് മുനിസിപ്പൽ സാംസ്കാരിക സമുച്ചയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ നിർദ്ദേശപ്രകാരം യു പി , എച്ച് എസ് , എച്ച് എസ് എസ് സ്‌കൂളുകളെ കേന്ദ്രീകരിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചത്.വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും അവരുടെ ദൈനംദിന കാര്യങ്ങളിൽ പിന്തുണ നൽകാനും, സ്കൂളിലും സ്കൂൾ സമയത്തും കുട്ടികൾ സുരക്ഷിതരായി നിലനിൽക്കുന്നത് ഉറപ്പുവരുത്താനുമാണ് എസ് പി ജി യുടെ പ്രധാന ലക്ഷ്യം.പരിപാടി മലപ്പുറം ജില്ലാ പോലീസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ഡിവിഷണൽ ഓഫീസർ) കൃഷ്ണദാസ് വി. പി ഉദ്ഘാടനം ചെയ്തു.. തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിഷ്ണു അധ്യക്ഷനായി തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ മുഖ്യ പ്രഭാഷണം നടത്തിസ്കൂളുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. നിരവധി സ്കൂളുകളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ ഓരോ പോലീസ് സ്റ്റേഷനിലുമായി SPG യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി.ചടങ്ങിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മധുസൂദനൻ ടി.പി, പോലീസ് ഓഫീസർ കമറുദ്ദീൻ എ എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അനൂപ് സി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നന്ദിയും പറഞ്ഞു.



