തൊഴിയൂരിലെ മലബാർ സ്വാതന്ത്ര സുറിയാനി പള്ളിയിലെ കാര്യസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ അഞ്ചുവർഷത്തോളമായി പള്ളിയിൽ കാര്യസ്ഥനായി പ്രവർത്തിക്കുന്ന അഞ്ഞൂർകുന്ന് മണ്ടുംപാൽ ജോയി (56)ആണ് മരിച്ചത്.
പള്ളിക്ക് സമീപം പൂട്ടിക്കിടക്കുന്ന സഭയുടെ ആശുപത്രിക്കുള്ളിലാണ് ഇന്ന് വൈകുന്നേരം തൂങ്ങിയ നിലയിൽ ആളെ കണ്ടെത്തിയത്. പള്ളിയിൽ ഉണ്ടായിരുന്ന ഇയാൾ ഉച്ചയ്ക്കുശേഷം പറമ്പ് നോക്കാനെന്നു പറഞ്ഞു പോയതാണ് - വൈകുന്നേരമായിട്ടും കാണാതായതോടെയാണ് പള്ളി അധികൃതർ അന്വേഷണം തുടങ്ങിയത്. തിരച്ചിലിനിടെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടത്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



