ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും


 അശാസ്ത്രീയവും സാധാരണ ജനങ്ങൾക്കു തീർത്തും അപ്രയോഗികവുമായ ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  

പൊന്നാനി താലൂക്ക് സിവിൽ സ്റ്റേഷനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ ഷെരീഫ് 

ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ മൂസ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജാബിർ അബ്‌സി മുഖ്യപ്രഭാഷണം നടത്തി. നികേഷ്, സന്ദീപ്, സുന്ദരൻ എന്നിവർ സംസാരിച്ചു. പ്രമോദ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post