പി കെ ജയരാജന്റെ ചോരയിലകൾ പ്രകാശനം ചെയ്തു


 പി കെ ജയരാജന്റെ ചോരയിലകൾ പ്രകാശനം ചെയ്തു

ചങ്ങരംകുളം: പി കെ ജയരാജൻ രചിച്ച ചോരയിലകൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു.പുകസ ജില്ലാ കമ്മിറ്റി അംഗമായ പി കെ ജയരാജന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ചോരയിലകൾ. മൂക്കുതല മുക്തിസ്ഥലേശ്വരി ഹാളിൽ വെച്ചു നടന്ന പ്രകാശനച്ചടങ്ങിൽ വി മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സോമൻചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. മലയാളം സർവ്വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഡോ.കെ.എം അനിൽ ആലങ്കോട് ലീലാകൃഷ്ണന് പുസ്തകം നൽകിപ്രകാശനം നിർവ്വഹിച്ചു. കോട്ടക്കൽ മുരളി, എം അജയഘോഷ്, പി കെ ജയരാജൻ, പി ബി ഷീല, എന്നിവർ സംസാരിച്ചു. പ്രകാശനച്ചടങ്ങിന് ശഷം നടന്ന കലാസന്ധ്യയിൽ സംഗീത ശിൽപം,ഏക പാത്രനാടകം,ചവിട്ടുകളി, ചൊൽക്കാഴ്ച തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post