പ്രസിദ്ധമായ ഗുരുവായൂർചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി.


 പ്രസിദ്ധമായ ഗുരുവായൂർചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി.

കുന്നംകുളം: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീകോവിലിൽ നിന്നും പകർന്നെത്തിച്ച അഗ്നി സംഗീതോത്സവ മണ്ഡപമായ മേൽപത്തൂർ ഓഡിറ്റോറിയത്തിലെ നിലവിളക്കിലേക്ക് തന്ത്രി ചേനാസ് ദിനേശൻ നമ്പൂതിരിപ്പാട് പകർന്നതോടെ ക്ഷേത്രം നാദസ്വരം,തകിൽ കലാകാരന്മാർ മംഗള വാദ്യ സമർപ്പണം നടത്തി. സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവർ ഒരുമിച്ച് ഇരുന്ന് വാതാപി ഗണപതിo ആലപിച്ചു. പ്രൊഫസർ എസ് ഈശ്വരവർമ്മ വയലിനിലും എം ഹരി മൃദംഗത്തിലും പക്ക മേളം ഒരുക്കി. തുടർന്ന് അയ്യന്തോൾ സ്വദേശി അദ്രിജ സിബിയുടെ കീർത്തനത്തോടെ സംഗീതാർച്ചന ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞർ അടക്കം 3000 ത്തോളം പേർ15 ദിവസങ്ങളിലായി സംഗീതാർച്ചന നടത്തി.എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സ്പെഷ്യൽ കച്ചേരി ഉണ്ടാകും. ഏകാദശി ദിനമായ ഡിസംബർ ഒന്നിന് സംഗീതോത്സവം സമാപിക്കും.

Post a Comment

Previous Post Next Post