തിരൂർ റെയിൽവേ സ്റ്റേഷനിൽ നവീകരണ ജോലികൾക്കായി നിർമ്മിച്ച താൽക്കാലിക ഷെഡിൽ ഒരു യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ശനിയാഴ്ച (01/11/2025) രാവിലെയാണ് ഏകദേശം 35 വയസ്സുള്ള പുരുഷന്റെ മൃതദേഹം ഷെഡിൽ കണ്ടെത്തിയത്.
മരണപ്പെട്ടയാൾ ഇതര സംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. ഇയാളെ തിരൂരിനടുത്ത് പല ഭാഗങ്ങളിലും കണ്ടിരുന്നതായി വിവരമുണ്ട്. സംഭവം സംബന്ധിച്ച് തിരൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 1689/25, U/S 194 Bnss Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഫോൺ:0494 242 2046 ,9497980683 (SI)


