യുഡിഎഫും എൽഡിഎഫും ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി


 യുഡിഎഫും എൽഡിഎഫും ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി.എൽഡിഎഫ് സ്ഥാനാർത്ഥിയായി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ കെവി ഷെഹീറിനെയാണ് സിപിഎം പ്രഖ്യാപിച്ചത്,യുഡിഎഫ് ആകട്ടെ എംഎസ്എഫ് സംസ്ഥാന ട്രഷറർ കൂടിയായ അഷ്ഹർ പെരുമുക്കിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ എൽഡിഎഫ് പ്രതിനിധി ആരിഫാ നാസർ ആണ് ചങ്ങരംകുളം ഡിവിഷനിൽ ജയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ആയത്.എൽഡിഎഫ് സിറ്റിങ് സീറ്റ് നില നിർത്താനും യുഡിഎഫ് എൽഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനും ആയി കളത്തിലിറക്കിയ സ്ഥാനാർത്ഥികൾ ഇതിനോടകം പ്രചരണ രംഗത്തും സജീവമായിട്ടുണ്ട്.ബിജെപി ജില്ലാ പഞ്ചായത്തിലേക്ക് വൈകിയിട്ടോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും

Post a Comment

Previous Post Next Post