കുന്നംകുളം: വൈകിട്ട് 5 മണിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 34 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനങ്ങൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തർക്കങ്ങൾ ഉണ്ടായിരുന്ന സീറ്റുകളിൽ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ ഒരുവിധം അവസാനിപ്പിച്ചിട്ടുണ്ട്. ഏറെക്കാലം കുന്നംകുളം നഗരസഭ ഭരിച്ച കോൺഗ്രസ് കഴിഞ്ഞതവണ പ്രതിപക്ഷനിരയിൽ രണ്ടാം സ്ഥാനത്തായിരുന്നു. പഴയ പ്രതാപകാലം തിരിച്ചു പിടിക്കാൻ തയ്യാറായിക്കൊണ്ട് കൂടുതൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.
കുന്നംകുളം നഗരസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
byWELL NEWS
•
0



