ചങ്ങരംകുളം: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ സംസ്ഥാനതല ആർട്ടോറിയത്തിൽ കലാകിരീടം നേടിയ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കു കാമ്പസിൽ ഉജ്ജ്വല വരവേൽപ്പ് .
എല്ലാ കാറ്റഗറിയിലും ചാമ്പ്യന്മാരായി സ്കൂളിനു ചരിത്ര വിജയം സമ്മാനിച്ച പ്രതിഭകളെ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്വീകരിക്കുകയായിരുന്നു.
അനുമോദന സംഗമം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുതു. കല അക്രമത്തിലേക്ക് നയിക്കില്ലെന്നും കലാവാസനകൾ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ മനുഷ്യരിൽ പാരസ്പര്യത്തിന്റെ സ്നേഹോത്സവങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കെ സിദ്ധീഖ് മൗലവി അയിലക്കാട് അനുമോദന പ്രഭാഷണം നടത്തി. എം പി ഹസൻ ഹാജി, വി പി ശംസുദ്ധീൻ ഹാജി ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി , ടി സി അബ്ദുറഹ്മാൻ ,കെ എം ശരീഫ് ബുഖാരി , കെ പി എം ബശീർ സഖാഫി , പി മുഹമ്മദ് സലീം, ഹബീബുറഹ്മാൻ സഖാഫി, പ്രസംഗിച്ചു.



