സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


 എടപ്പാൾ: സാഗര ബ്ലാക്ക്ബോൺ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് തങ്ങൾപ്പടിയും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ " തൃക്കണാപുരം തങ്ങൾപടിയിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്യുകയും 52 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ക്ലബ് ഭാരവാഹികളും ബി ഡി കെ പൊന്നാനി താലൂക്ക് ഭാരവാഹികളും ഏയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി,

 ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിൽ 11 പേർ അവരുടെ ആദ്യ രക്തദാനവും ഒപ്പം 1 വനിതയും രക്തദാനം നിർവഹിച്ചു. 

രക്തദാനം നിർവ്വഹിച്ചവർക്കും നേതൃത്വം നൽകിയവർക്കും സഹകരിച്ചവർക്കും ബി ഡി കെ & സാഗര ബ്ലാക്ക്ബോൺ കുടുംബത്തിൻ്റെ അഭിനന്ദനങ്ങള്‍.

Post a Comment

Previous Post Next Post