കൂറ്റനാട്: എസ്എൻഡിപി യോഗം ഞാങ്ങാട്ടിരി ശാഖ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. എസ്എൻഡിപി യോഗം ഒറ്റപ്പാലം യൂണിയൻ പ്രസിഡണ്ട് എം അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു.
കെ സി ചന്ദ്രൻ അധ്യക്ഷനായി. ശാഖാ സെക്രട്ടറി സുരേഷ് സ്വാഗതവും ബോർഡ് മെമ്പർ കെ ആർ ബാലൻ മുഖ്യപ്രഭാഷണവും നടത്തി. ടിപി രാമചന്ദ്രൻ, കെ സി ഗിരിജ, മുരളി മൂളിപ്പറമ്പ്, ഉണ്ണികൃഷ്ണൻ പറക്കുളം, പ്രവീൺ കണ്ടമ്പുള്ളി എന്നിവർ സംസാരിച്ചു.
ശാഖയുടെ പുതിയ പ്രസിഡണ്ടായി അജിത്ത് കാക്കരാത്ത്, സെക്രട്ടറി കെ സി ചന്ദ്രൻ, വൈസ് പ്രസിഡണ്ട് സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു.



