രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം


 ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകള്‍പൊട്ടിത്തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഭവം നടന്നയിടത്ത് ഒരു മൃതദേഹംചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതാവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.

Post a Comment

Previous Post Next Post