തൃത്താല ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി.


 തൃത്താല ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി.


വട്ടേനാട് GVH SS സ്കൂളിൽ 
നവംബർ 3, 4, 5, 6 തിങ്കൾ , ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന തൃത്താല ഉപജില്ല കലോൽസവം തിങ്കളാഴ്ച രാവിലെ 11 ന് വി.ടി ഭട്ടതിരിപ്പാട്ട് വേദിയിൽ പൊന്നാനി പാർലിമെൻ്റ് അംഗം എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മനോഹരമായ പാട്ടും സമദാനി പാടിയത് സദസിന് ആഹ്ലാദമായി

 പ്രമുഖ അഭിനേത്രി ബീന ആർ ചന്ദ്രൻ മുഖ്യാതിഥിയായി

സംഘാടക സമിതി ചെയർമാനും , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ പി. ബാലൻ അധ്യക്ഷനായി.

ലോഗോ തയ്യാറാക്കിയവ
പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിജേഷ് കുട്ടൻ , ഷറഫൂ ദീൻ കളത്തിൽ , വി.വി. ബാലചന്ദ്രൻ ,കെ മുഹമ്മദ്, ഉപജില്ല ഓഫീസർ കെ പ്രസാദ് , ബി പി സി ദേവരാജൻ , ജനറൽ കൺവീനർ സി.എ അജ്ഞന , ജോ. കൺവീനർ ജെയ്സി ആൻ്റണി മറ്റു ജന പ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ ആശംസകൾ അറിയിച്ചു.


ഉപജില്ലയിലെ 70 വിദ്യാലയങ്ങളിൽ നിന്ന് ഏഴായിരത്തോളം കുട്ടികൾ നാലു ദിവസങ്ങളിലായുള്ള കലോത്സവത്തിൽ മാറ്റുരക്കും.

Post a Comment

Previous Post Next Post