കുന്നംകുളത്തിന്റെ സ്വന്തം ആനയായിരുന്ന വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു. പലവിധ അസുഖങ്ങളാൽ ആന കുറച്ചു ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കൂട്ടുപാതയിലെ ആനത്തറിയിൽ വച്ച് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്....വലിയ പുരക്കൽ ആന തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്ന് ചെരിഞ്ഞത്. വലിയപുരക്കൽ ആര്യനന്ദൻ ഏഴുമാസം മുൻപ് ചരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു : ഇതോടെ വലിയപുരക്കൽ ആനത്തറവാട്ടിൽ ആന ഇല്ലാതായി - സൂര്യന് 70 വയസ്സോളം പ്രായമുണ്ട്. മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു വലിയപുരക്കൽ സൂര്യൻ
കുന്നംകുളത്തിന്റെ സ്വന്തം ആനയായിരുന്ന വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു
byWELL NEWS
•
0



