കുന്നംകുളം ഗേൾസ് ഹൈസ്കൂൾ പള്ളിയിലെ പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ച, സംഭവത്തിൽ ആരോപണ വിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി. ഒല്ലൂരിലേക്ക് ആണ് സ്ഥലം മാറ്റിയിട്ടുള്ളത്. നവംബർ രണ്ടാം തീയതിയിലെ പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ് ഐയും സംഘവും ചേർന്ന് അകാരണമായി മർദ്ദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു – വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി, മുഖ്യമന്ത്രിക്കും ഡിജിപി ക്കും അടിയന്തര പരാതിയും നൽകിയിരുന്നു – ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ടോടെ സ്ഥലംമാറ്റി കൊണ്ടുള്ള നടപടി ഉണ്ടായിട്ടുള്ളത്. അടുപ്പുട്ടി പെരുന്നാള്‍, ചീരംകുളം-പാര്‍ക്കാടി പൂരങ്ങള്‍ എന്നീ ആഘോഷങ്ങള്‍ക്കിടയിലും അകാരണമായി ചിലരെ മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സി.പി.എം. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം ; ആരോപണ വിധേയനായ കുന്നംകുളം എസ്.ഐ. വൈശാഖിനെ സ്ഥലംമാറ്റി
byWELL NEWS
•
0



