മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തി.മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസും കുവൈത്തിലെത്തി. രാവിലെ കുവൈത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി, ലോക കേരള സഭ, മലയാളം മിഷന് പ്രതിനിധികൾ ചേർന്നു സ്വീകരിച്ചു.ഇന്ന് കുവൈത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും. പ്രവാസികൾക്കായി സര്ക്കാര് ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം.
28 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു കേരള മുഖ്യ മന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്തിലെ ഏതാണ്ട് അറുപതോളം വരുന്ന വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തിലാണ് മുഖ്യ മന്ത്രിയുടെ സ്വീകരണ പരിപാടി ഒരുക്കുന്നത്. ഇതിനുള്ള അന്തിമ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പാടാക്കിയതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.



